കുവൈറ്റ് സിറ്റി ; ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കഴിഞ്ഞ ദിവസം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി കമ്പനികൾക്ക് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
ALSO READ ;വിദേശതൊഴിലാളികള്‍ക്ക് നിയന്ത്രണം ; പുതിയ നിയമവുമായി കുവൈറ്റ്
കഴിഞ്ഞ ആഴ്ചത്തെ ഒരു കണക്കനുസരിച്ച് കുവൈത്തിലെ ബംഗ്ലാദേശികളുടെ എണ്ണം200,000 കവിഞ്ഞതായി കണ്ടെത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് സർക്കാർ നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. അതേസമയം നിലവിലെ നിയമം ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കാൻ സാധ്യത ഉണ്ടെന്നും അല്ലെങ്കിൽ ഭാവിയിൽ കൂടുതൽ കർശനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments