![](/wp-content/uploads/2017/08/613586-koena-mitra-1.jpg)
ബോളിവുഡിലെ ഒരു നടിക്ക് ഇപ്പോള്‍ ഫോണ്‍ പേടിയായിരിക്കുകയാണ്. കാരണം ദിവസവും അന്‍പതിലേറെ അശ്ലീല കോളുകളാണ് നടിക്ക് വരുന്നത്. ബോളിവുഡിലെ പുതിയ െസലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രക്കാണ് ഈ അനുഭവം. ആഭാസകരമായ ഇത്തരം കോളുകൾ 50 എണ്ണതതിലേറെയായേതാടെ തടയുവാൻ മറ്റു മാർഗമില്ലതെ പൊലീസ് കേസുമായി മുന്നോട്ടു പോവുകയാണ് നടി.
സ്വകാര്യ ഫോണിലേക്ക് വന്ന അശ്ലീല കോളുകൾക്കതിരെ നടപടി ആവശ്യപ്പെട്ട് ഒഷിവാര പൊലീസ് സ്റ്റേഷനില്‍ നടി പരാതി നൽകിക്കഴിഞ്ഞു. അസഭ്യമായി ഫോണിൽ സംസാരിച്ചയാൾ രാത്രി കൂടെച്ചെന്നാൽ പണം നൽകാമെന്നു പറഞ്ഞതായി നടി പരാതിയിൽ ആരോപിക്കുന്നു. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ പ്രവർത്തികൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നത് തടയുന്ന െഎ.പി.സി െസക്ഷൻ 509 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 33കാരിയായ നടി പ്രശസ്തയായത് ഇൗ അടുത്ത കാലത്താണ്. ആദ്യം മോഡലിംഗ് രംഗത്തെത്തിയ മിത്ര പിന്നീട് സംഗീത ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം സിനിമയിലെത്തിയ നടി ‘ഹെയ് ബേബി’, ‘അപ്ന സപ്ന മണി മണി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments