Latest NewsKerala

മാധ്യമപ്രവർത്തകരെ പുറത്താക്കിയ സംഭവം ; മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രൻ

തിരുവനന്തപുരം ; മാധ്യമപ്രവർത്തകരെ പുറത്താക്കിയ സംഭവം മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രൻ. “കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയരുതായിരുന്നു” എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വവും നേരത്തെ വിലയിരുത്തിയിരുന്നു. പരസ്യമായ നിലപാട് നേതൃത്വം വ്യക്തമാക്കുന്നില്ലെങ്കിലും പിണറായിയുടെ പെരുമാറ്റം ശരിയായില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button