ചാലക്കുടി ; ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചു പൂട്ടാൻ തീരുമാനിച്ചു. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീയേറ്റർ അടച്ചു പൂട്ടാനുള്ള തീരുമാനം ഭരണപക്ഷവും പ്രതിപക്ഷവും ചേർന്നാണ് കൈകൊണ്ടത്. വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നത് വരെ ആയിരിക്കും തീയ്യറ്റർ അടച്ചിടുക. ഇത് കൂടാതെ തീയറ്ററിന്റെ കൈവകാശവും ലൈസൻസും റദ്ധാക്കി. ഇവ രണ്ടും നിയമ വിരുദ്ധമായി നേടിയെന്ന്‍ കണ്ടത്തിയതിനെ തുടർന്നാണ് നടപടി. ലൈസൻസ് തുടർന്ന് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇന്ന് തന്നെ ഇത് സംബന്ധിച്ച നോട്ടീസ് ഡിസിനിമാസിന് കൈമാറും.
Post Your Comments