ബി.ഡി.ജെ.എസ്. ബി.ജെ.പി. ബന്ധം വേര്‍പ്പെടുത്താനൊരുങ്ങുന്നു. ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് ബി.ഡി.ജെ.എസിന്റെ തീരുമാനം.
യു.ഡി.എഫ്. ക്ഷണിച്ചാല്‍ മുന്നണി ബന്ധം ചര്‍ച്ച ചെയ്യാമെന്ന സമീപനമാണു ബി.ഡി.ജെ.എസിലെ പ്രമുഖ നേതാക്കള്‍ക്കുള്ളത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളും ബി.ഡി.ജെ.എസ്. നേതാക്കളും തമ്മില്‍ ഒരു തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കുറച്ചു നാളുകളായി മുന്നണി പരിപാടികളില്‍ സഹകരിക്കേണ്ടെന്ന തിരുമാനത്തിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറായില്ലെന്നും അവഗണന തുടരുകയാണെന്നുമാണു ബി.ഡി.ജെ.എസിന്റെ പരാതി. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിച്ച് മറ്റ് മുന്നണി ബന്ധങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments