തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഇന്ത്യയുടെ മത്സരത്തിനു എതിരാളി ശ്രീലങ്കയല്ല. പകരം വരുന്നത് ന്യൂസിലന്‍ഡാണ്. ട്വന്റി-20 മത്സരമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് അനുവദിച്ചിരിക്കുന്നത്. നവംബർ ഏഴിനാണ് ഈ മത്സരം നടക്കുക. മുമ്പ് ബിസിസിഐ അറിയിച്ചിരുന്നത് ഡിസംബർ 20 ന് ഇന്ത്യ- ശ്രീലങ്ക ട്വന്റി-20 മത്സരം നടക്കുമെന്നായിരുന്നു. കാര്യവട്ടത്തെ മത്സരം ഉൾപ്പെടെ ബിസിഐ പുറത്തുവിട്ട പുതിയ ഷെഡ്യൂളിലാണ് ഈ വിവരമുള്ളത്.
മൂന്നു ടീമുകളുമായി ഇന്ത്യക്ക് 23 രാജ്യാന്തര മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെ ഓസ്ട്രേലിയയും ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴുവരെ ന്യൂസിലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയുമായി മത്സരിക്കുന്നത്.
Post Your Comments