തീവ്രവാദികളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ അനവധി കഥകളാണ് കശ്മീരില്‍ നിന്നും എത്തുന്നത്.പക്ഷേ ഇത്തവണ കശ്മീരില്‍ നിന്നും വ്യത്യസ്തമായ കഥയാണ്. റുക്‌സാന കൗസര്‍ എന്ന വീട്ടമ്മയാണ് കഥയിലെ നായിക.നിയന്ത്രണരേഖയില്‍ നിന്നും 30 അകലെയുള്ള വീട്ടില്‍ മാതാപിതാക്കളോടൊപ്പമാണ് റുക്‌സാന താമസിക്കുന്നത്. 2009 സെപ്റ്റംബറില്‍ തോക്കുധാരികളായ മൂന്ന് തീവ്രവാദികള്‍ റുക്‌സാനയുടെ വീട്ടില്‍ അതിക്രമിച്ചു കയറി.
വീട്ടിലെത്തിയ ഭീകരര്‍ താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും ആവശ്യപ്പെട്ടു. റുക്‌സാനയുടെ പിതാവ് ഇതിനു തയാറായില്ല. ഇതേ തുടര്‍ന്ന ഭീകരര്‍ റുക്‌സാനയുടെ പിതാവിനെ ആക്രമിക്കാനുള്ള ശ്രമം നടത്തി. കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന റുക്‌സാന സര്‍വ്വ ധൈര്യവും സംഭരിച്ച് ഒരു കോടാലിയുമെടുത്തു കൊണ്ട് തീവ്രവാദികള്‍ക്കു നേരെ പാഞ്ഞടുത്തു.പിതാവിനെ ആക്രമിച്ച തീവ്രവാദിയുടെ തലയില്‍ കോടാലി കൊണ്ടടിച്ച് അയാളുടെ കയ്യിലുണ്ടായിരുന്ന എകെ 47 കയ്യെലെടുത്ത് ഭീകരനെ വധിച്ചു. അതിനു ശേഷം റുക്‌സാനയും സഹോദരനും മറ്റു രണ്ടു തീവ്രവാദികളുടെ നേരെ തോക്കു ചൂണ്ടി. അവര്‍ ജീവനും കൊണ്ട് ഓടി രക്ഷപെടുകയാണ് ചെയ്തത്.
റുക്‌സാനയുടെ ധീരതക്ക് ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 5000 രൂപ പാരിതോഷികം നല്‍കി. 2009 ല്‍ തന്നെ ത്ധാന്‍സി റാണി ധീരതാ പുരസ്‌കാരവും റുക്‌സാനയെ തേടിയെത്തിരുന്നു.
Post Your Comments