മുംബൈ: റിസർവ് ബാങ്ക് ഗവർണർ ഊർജിത്ത് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന ആറംഗ പണനയ അവലോകന സമിതി ഇന്ന് ഉച്ചയ്ക്ക് ശേഷം പുതിയ വായ്പ നയം പ്രഖ്യാപിക്കും. അടിസ്ഥാന പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വരുമെന്നാണ് വ്യാപാര വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. രാജ്യത്തെ പണപ്പെരുപ്പം ജൂണിൽ കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിൽ എത്തിയിരുന്നു. ഇതാണ് പലിശ നിരക്കിൽ കുറവ് വരുമെന്ന പ്രതീക്ഷയ്ക്ക് കാരണം. കഴിഞ്ഞ നാല് യോഗങ്ങളിലും റിപ്പോ നിരക്കിൽ കുറവ് വരുത്തിയിരുന്നില്ല. നിലവിൽ 6.25 ശതമാനമാണ് പലിശ നിരക്ക് രാജ്യത്തെ ഏറ്റവും വലിയ വായ്പ വിതരണക്കാരായ എസ്.ബി.ഐ പലിശ നിരക്കിൽ അര ശതമാനം കുറവ് വരുത്തിയിരുന്നു.
Post Your Comments