ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച ശക്തമാക്കാന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്.
റിസര്‍വ്ബാങ്ക് നിരക്ക് കുറയ്ക്കും മുന്‍പ് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അര ശതമാനം കുറച്ചു കഴിഞ്ഞു. പലിശ നിരക്ക് കുറയുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ഓഹരി സൂചികകള്‍ ഉയരുകയും ചെയ്തു.
Post Your Comments