![](/wp-content/uploads/2017/08/AS-V.jpg)
മുംബൈ ; ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ വിജയകുതിപ്പ് തുടരുന്നതിനിടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുഖ്യ പരിശീലകൻ രവിശാസ്ത്രി. “നായകനെന്ന നിലയിൽ ഒരോദിവസവും കോഹ്‌ലി വളരുകയാണ്. ധോണിക്കൊപ്പമെത്താന്‍ അദ്ദേഹത്തിന് അനായാസം സാധിക്കുമെന്നും” അദേഹം പറഞ്ഞു.
”കളിക്കാരന്‍, കമന്റേറ്റര്‍, പരിശീലകന്‍ എന്നീ നിലകളിലായി കഴിഞ്ഞ 35 വര്‍ഷമായി ഞാൻ ക്രിക്കറ്റ് രംഗത്തുണ്ട്.സച്ചിന്‍ തെന്‍ഡുക്കറിനെ മാറ്റിനിര്‍ത്തിയാല്‍, കോഹ്‌ലിയെപ്പോലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടര്‍ക്കഥയാക്കിയ ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. മഹാന്‍മാരായ പല താരങ്ങളും കളിച്ചതിന്റെ പകുതി മല്‍സരങ്ങള്‍ക്കകം തന്നെ അവര്‍ക്കൊപ്പമെത്താന്‍ കോഹ്‌ലിക്കു സാധിച്ചിട്ടുണ്ടെന്നും ഇങ്ങനെ പോയാല്‍ കോഹ്‌ലി എവിടെയെത്തും എന്ന കാര്യത്തില്‍ എനിക്ക് ആകാംക്ഷയുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments