Latest NewsNewsInternationalGulf

മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി 110 കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി: യുവതി ഒളിവിൽ

സനാ: യമനില്‍ മലയാളി യുവതി ഭര്‍ത്താവിനെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി കുടിവെള്ള ടാങ്കില്‍ തള്ളി. നൂറ്റി പത്തു കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. യമനിലെ അല്‍ ദൈദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ വിവരമറിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും നിമിഷപ്രിയ രക്ഷപ്പെട്ടിരുന്നു. മലപ്പുറം കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയ്ക്കായി അല്‍ ദൈദ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അല്‍ ദൈദില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്ന നിമിഷ പ്രിയ ഭര്‍ത്താവിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതായാണ് പരാതി. ഇന്നലെയാണ് താമസിക്കുന്ന ഫ്ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം പോലീസ് കണ്ടെത്തിയത്. ആശുപത്രി നല്‍കിയ ഫ്ലാറ്റില്‍ ആയിരുന്നു കൊലപാതകം. ഒരു വര്‍ഷം മുമ്പാണ് ഇരുപത്തിയെട്ടുവയസ്സുകാരിയായ നിമിഷ കൂടെ ജോലിചെയ്യുകയായിരുന്ന യമന്‍ സ്വദേശിയെ വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button