കറാച്ചി: പാക്കിസ്ഥാൻ തെഹ്‌രിക് ഇ ഇൻസാഫ് ( പിടിഐ ) നേതാവ് ഇമ്രാൻ ഖാന് പാർട്ടിയിലെ വനിതാ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടി. വൃത്തികെട്ട രീതിയിലുള്ള മെസേജുകൾ ഇമ്രാൻ ഖാൻ വനിതാ പ്രവർത്തകർക്ക് അയക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. പിടിഐയിലെ വനിതാ നേതാവായ അയിഷാ ഗുലാനിയാണ് ഇമ്രാനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടർന്ന് അവർ പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്തു.
‘സ്വഭാവദൂഷ്യമുള്ള നേതാവ് എനിക്കും മറ്റ് വനിതാ പ്രവർത്തകർക്കും മോശമായ തരത്തിൽ മെസേജുകൾ അയക്കുന്നുണ്ട്, എന്റെ മാനത്തിനാണ് ഞാന്‍ കൂടുതൽ വില നൽകുന്നത്, അഭിമാനത്തിനും ആദരവിനും കളങ്കം വരുന്ന ഒന്നിനും താൻ കൂട്ടുനില്‍ക്കില്ല’- ഗുലാനി പറഞ്ഞു.
പിടിഐ പാർട്ടിയിൽ സ്ത്രീകൾക്ക് വേണ്ട രീതിയിലുള്ള ബഹുമാനവും ലഭിക്കുന്നില്ല, ബഹുമാനിക്കപ്പെടുന്ന ഒരു സ്ത്രീയും പാർട്ടിയുടെ ഉള്ളില്‍ ഇല്ല എന്നതാണ് സത്യം’- ഗുലാനി വ്യക്തമാക്കി. എന്നാൽ ഗുലാനിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, തങ്ങള്‍ യാതൊരു വിധത്തിലും ഇത് അംഗീകരിക്കില്ലെന്നും പിടിഐ വക്താക്കൾ പറയുന്നു.
Post Your Comments