Latest NewsIndia

കൈക്കൂലി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുന്‍ പിഎസ്സി അംഗം പ്രതികരിച്ചതിങ്ങനെ

ചെന്നൈ: വാര്‍ത്ത നല്‍കണമെങ്കില്‍ കൈക്കൂലി ചോദിച്ച മാധ്യപ്രവര്‍ത്തകരെ മുന്‍ പിഎസ്സി അംഗം ആട്ടി പുറത്താക്കി. പ്രമുഖ സാഹിത്യകാരന്‍ കൂടിയായ അശോകന്‍ ചരുവിലിനോടാണ് പണം ആവശ്യപ്പെട്ടത്. ചെന്നൈ ബുക്ക് ഫെയറിന്റെ സമാപനച്ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ അശോകന്‍ ചരുവില്‍ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഫേസ്ബുക്ക് പോസ്റ്റിലൂടെ അശോകന്‍ തന്നെ ഇത് വിവരിച്ചു. വേദിയില്‍ നിന്നിറങ്ങി ഗസ്റ്റ് റൂമില്‍ ഇരിക്കുമ്പോള്‍ നാലഞ്ചു പേര്‍ എന്റെ അടുത്തുവന്നു. പത്രക്കാരാണെന്ന് പരിചയപ്പെടുത്തി. എനിക്ക് അഭിമാനം തോന്നി. നമ്മള്‍ പ്രസംഗിച്ചതിനു ശേഷം പത്രക്കാര്‍ വന്നു പരിചയപ്പെടുക എന്നു വെച്ചാല്‍ മോശമല്ലാത്ത സംഭവമാണല്ലോ. എന്റെ പ്രസംഗം നന്നായി എന്ന് അവര്‍ പറഞ്ഞു. പ്രപഞ്ചന്‍ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കുമെന്ന് സൂചിപ്പിച്ചു. ഞാന്‍ നന്ദി പറഞ്ഞു തൊഴുതു. എന്നിട്ടും പോകാതെ അവര്‍ നിന്നു.

എന്നോട് വിശേഷിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടത്രെ. ഞാന്‍ അപകടം മണത്തു. കേരള മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ ആയിരിക്കുമോ വിഷയം? എന്റെ ഉള്ളിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. എന്തായിരിക്കണം മറുപടി പറയേണ്ടത്? പക്ഷേ അവര്‍ ഉന്നയിച്ചത് വേറൊരു വിഷയമാണ്. വാര്‍ത്ത നന്നായി കൊടുക്കുന്നതിന്റെ പ്രതിഫലമായി അവര്‍ക്ക് ഞാന്‍ കുറച്ച് പണം കൊടുക്കണം. ഇങ്ങനെ ഒരു ഏര്‍പ്പാട് കേട്ടറിവു പോലും ഇല്ലാത്തതു കൊണ്ട് ഞാന്‍ തെല്ല് അമ്പരന്നു. വല്ലാത്ത അപമാനമാണ് തോന്നിയത്. നിങ്ങളുടെ പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല എന്ന് ഞാന്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button