Uncategorized

ആക്രമണത്തിന്റെ അന്തരീക്ഷത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ആര്‍.എസ്.എസ്

 

കണ്ണൂര്‍ : സംസ്ഥാനത്ത് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വയംസേവകരുടെ സ്ഥാനപ്പേരുകള്‍ രഹസ്യസ്വഭാവത്തോടെ ഉപയോഗിയ്ക്കാന്‍ ആര്‍.എസ്.എസ് ഉന്നത കേന്ദ്രങ്ങള്‍ കീഴ്ത്തട്ടിലേയ്ക്ക് നിര്‍ദേശം നല്‍കി.

ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ല ബൈഠക് പോലുള്ള യോഗങ്ങളില്‍ മാത്രമേ സ്വയംസേവകരെ അവരുടെ സ്ഥാനപേരുകളില്‍ അറിയപ്പെടേണ്ടതുള്ളൂവെന്ന സംസ്ഥാന ബൈഠക് തീരുമാനപ്രകാരമാണ് ജില്ലാ ബൈഠക്കുകളില്‍ പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഓരോ ജില്ലയിലും ജില്ലാ കാര്യവാഹക് , സഹകാര്യ വാഹക്, താലൂക്ക് കാര്യവാഹക്മാര്‍, ശാഖ മുഖ്യശിക്ഷക്മാര്‍, ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് ഖണ്ഡ് പ്രമുഖ് . ബൗദ്ധിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ബൗദ്ധിക് പ്രമുഖ് തുടങ്ങിയ സ്ഥാനപ്പേരുകളോടെയാണ് ഇത്തരം നേതാക്കള്‍ അറിയപ്പെടുന്നത്.

സംഘടനാപ്രവര്‍ത്തനം ശക്തമായ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇവരെ നിയന്ത്രിയ്ക്കാന്‍ ഓരോ കാര്യകാരി സദസ്യരേയും ആര്‍.എസ്.എസ് നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനപ്പേരുകളില്‍ അറിയപ്പെടുന്ന നേതാക്കള്‍ പലരും സ്വന്തം ജില്ലകള്‍ വിട്ട് മറ്റ് ജില്ലകളിലാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നതും സ്ഥാനപ്പേരുകള്‍ രഹസ്യമാക്കി വെയ്ക്കുന്നതിന് പിന്നിലുണ്ട്.

നേരത്തെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ശാഖകള്‍ നേതൃത്വം നല്‍കുന്ന ചെറുയോഗങ്ങളില്‍ പോലും സ്ഥാനപ്പേരുകള്‍ പരസ്യപ്പെടുത്തിയാണ് നേതാക്കളെ പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇനി അവര്‍ ആര്‍.എസ്.എസ് പ്രചാരകരെന്ന പേരില്‍ മാത്രം ശാഖകളില്‍ പങ്കെടുത്താല്‍ മതിയെന്നാണ് പുതിയ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button