കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. പക്ഷേ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വൃത്തങ്ങള്‍ തയാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപിനെ മണിക്കൂറുകലോളം ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പോലീസ് ക്ലബ്ബിലെത്തിരുന്നു. അന്ന് സിദ്ദിഖ് ദിലീപിനെ അനുകൂലിച്ചത് വിവാദമായിരുന്നു.
ദീര്‍ഘനേരം കാത്തുനിന്ന് സിദ്ദിഖ് അന്ന് പോലീസ് ക്ലബില്‍ നിന്നും മടങ്ങിയത് ദിലീപിനൊപ്പമായിരുന്നു . താരാസംഘടനായ അമ്മയുടെ യോഗത്തിലും സിദ്ദിഖ് ദിലീപിനെ പിന്തുണച്ചിരുന്നു. മുമ്പ് മറ്റൊരു നടന്‍ പീഡനക്കേസില്‍ കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ അതിനു ശേഷം പിന്നീട് കോടതി വെറുതെ വിടുകയുമൊക്കെ ചെയ്ത ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്ന് സിദ്ദിഖ് ദിലീപിനെതിരായ വാര്‍ത്തകളെ നേരിട്ടത്.
Post Your Comments