ന്യൂഡൽഹി: ബംഗാളിൽനിന്ന് രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരിക്ക് ശേഷം സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല. സി.പി.എമ്മിെൻറ രാജ്യസഭ സ്ഥാനാർഥി ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ നാമനിർദേശപത്രിക തള്ളിയതോടെയാണ് സിപിഎമ്മിന് സ്ഥാനാർഥി ഇല്ലാതായത്.പത്രികക്കൊപ്പം വെക്കേണ്ട ഒരു സത്യവാങ്മൂലം സമർപ്പിക്കുന്നതിലെ പിഴവാണ് പത്രിക തള്ളുന്നതിലേക്ക് നയിച്ചത്.
ഒഴിവുവരുന്ന അഞ്ച് സ്ഥാനങ്ങളിലേക്ക് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്നു. കോൺഗ്രസിലെ പ്രദീപ് ഭട്ടാചാര്യ സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ വിജയിക്കുമെന്ന് ഉറപ്പായി.
Post Your Comments