അഴിമതി മുക്ത ഇന്ത്യ ലക്ഷ്യമിട്ട് മോദി സര്‍ക്കാരിന്റെ പുതിയ നീക്കം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. എല്ലാ വിഭാഗങ്ങളിലെയും വിജിലന്‍സ് വിഭാഗങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനകം പട്ടിക സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി, അന്വേഷണ റിപ്പോര്‍ട്ട്, ധാര്‍മികത, ജോലിയിലുള്ള ഉത്തരവാദിത്തം, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുക. വിവിധ വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന പട്ടിക കേന്ദ്രം സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ എന്നിവര്‍ക്ക് കൈമാറും. പട്ടിക സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
Post Your Comments