ന്യൂയോര്‍ക്ക്: സൗരോര്‍ജത്തെ ഇനി ”ഭക്ഷണ”മാക്കാം. കാര്‍ബണ്‍ഡൈ ഓക്സൈഡും ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായി. ”പ്രോട്ടീന്‍ റിയാക്ടറുകള്‍”ക്കു പിന്നില്‍ ഫിന്‍ലന്‍ഡിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ്.വൈദ്യുതി, കാര്‍ബണ്‍ ഡയോക്സൈഡ്, വെള്ളം എന്നിവ ഉപയോഗിച്ചാണു ഭക്ഷണം ഉണ്ടാക്കുന്നത്.
സൂക്ഷ്മാണുക്കളും ഇവയ്ക്കൊപ്പം പ്രോട്ടീന്‍ റിയാക്ടറുകളിലുണ്ട്. വൈദ്യുതി വിശ്ളേഷണത്തിന് ഈ സംയുക്തത്തെ വിധേയമാക്കും. സംയുക്തത്തിലെ ചില തന്മാത്രകള് വൈദ്യുതി കടന്നുപോകുന്നതോടെ വിഘടിക്കും. ഇത് അടിസ്ഥാന ഭക്ഷണത്തിനു തുല്യമായ ഖരരൂപത്തിലുള്ള വസ്തുവായി മാറും.
ശാസ്ത്രജ്ഞര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു സ്പൂണ്‍ പ്രോട്ടീനാണ് ഈ രീതിയില്‍ സൃഷ്ടിച്ചത്. ഭാവിയില്‍ ഇങ്ങനെ വന്‍ തോതില്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ബഹിരാകാശ യാത്രകളില്‍ ഈ സാങ്കേതികവിദ്യ പ്രയോജനം ചെയ്യുമെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
വൈദ്യുതി സൗരോര്‍ജ പാനലിന്റെ സഹായത്തോടെ ഉണ്ടാക്കി പിന്നീട് ഭക്ഷണം ഉല്പാദിപ്പിക്കുന്ന സംവിധാനമാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഈ രീതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ വിഷം തളിക്കുകയോ രാസവളങ്ങള്‍ ഉപയോഗിക്കുകയോ വേണ്ട.
Post Your Comments