ന്യൂ ഡൽഹി ; ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത് നീക്കത്തെയും ചെറുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ചൈനയെ ചൊടിപ്പിച്ചത്. “അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യക്ക് അനുകൂലമായി വരുന്ന വാര്‍ത്തകള്‍ സഹതാപം മൂലമാണെന്നും ചൈനയേക്കാള്‍ ദുര്‍ബലരാണ് ഇന്ത്യ എന്ന ഒറ്റക്കാരണം കൊണ്ടാണ് ഈ സഹതാപമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ കണ്ടുപിടുത്തം. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ ഇരയായും ചൈനയെ വേട്ടക്കാരനായും ചിത്രീകരിക്കുകയാണെന്നും ആരോപിക്കുന്നു.
ഏന്നാൽ ഈ ആരോപങ്ങൾക്കുള്ള കടുത്ത തിരിച്ചടിയാണ് ചൈനയ്ക്ക് കിട്ടിയത്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് ഇന്ത്യന്‍ സേന അതിക്രമിച്ച് കയറി എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയുടെ കരുത്ത് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്പില് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. കയ്യേറ്റ’ ഭൂമിയില്‍ നിന്നും സൈന്യത്തെ എത്രയും പെട്ടന്ന് പിൻവലിക്കണമെന്ന ഭീഷണിക്ക് അവിടെ ആയുധങ്ങള്‍ വിന്യസിച്ചും ടെന്റുകള്‍ കെട്ടി താമസം തുടങ്ങിയുമാണ് ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയുമായി ഏറ്റുമുട്ടലിന് തുനിഞ്ഞാല്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്, ജപ്പാന്, ഫ്രാന്‍സ് തുടങ്ങിയ ലോകത്തെ വന്‍ ശക്തികളെല്ലാം ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് മനസിലായതോടെ ചൈന ഇപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് ഒപ്പമായതോടെ ചൈനീസ് ഭരണകൂടം ഇപ്പോള്‍ ’ അഭിമുഖീകരിക്കുന്ന ത്രിശങ്കു അവസ്ഥയ്ക്ക് പിന്നിൽ ഇന്ത്യയുടെ തന്ത്രപരമായ നയതന്ത്ര വിജയമാണെന്ന് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദരടക്കം വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം പട്ടാളത്തിന്റെ ആത്മവീര്യം കെടാതിരിക്കാനും ജനതക്ക് ആത്മവിശ്വാസം നല്‍കുന്നതിനും യുദ്ധസജ്ജരായി ചൈനീസ് സൈന്യം നടത്തിയ വൻ പരേഡ് ഇന്ത്യ ഗൗരവത്തോടെ കാണാതെ അവഗണിച്ചത് ചൈനയെ വീണ്ടും പ്രകോപിതരാക്കിയെന്നാണ് സൂചന. ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ച് കയറി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇന്ത്യയെ പാശ്ചാത്യ ലോകം പിന്തുണക്കുന്നത് ശരിയല്ലന്ന് ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.
Post Your Comments