Latest NewsIndia

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ നിരീക്ഷിക്കാനാകുമെന്ന് പറഞ്ഞ വാദം പൊളിയുന്നു. ആധാര്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ നിരീക്ഷിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

കോടതി അനുവദിച്ചാല്‍ പോലും ആധാര്‍ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത രീതിയിലാണ് സുരക്ഷാ സംവിധാനങ്ങളെന്നും യുഐഡിഎഐ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നും സ്വകാര്യത മൗലികാവകാശമാണെന്നും പറഞ്ഞുകൊണ്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു.

വ്യക്തികളുടെ വീട്, കുടുംബം തുടങ്ങിയവയില്‍ ഇടപെടുന്നത് അവരുടെ അന്തസിനെ ബാധിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 17ാം അനുച്ഛേദത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും കേരളം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button