KeralaLatest NewsNews

ഫെയ്‌സ്ബുക്ക് ലൈക്കിലൂടെ പ്രണയം സഫലമായി

മൂന്നു വര്‍ഷത്തെ ജിഷ്ണുവിന്റെ പ്രണയത്തിനു താങ്ങായത് ഫെയ്‌സ്ബുക്ക് ലൈക്ക്. പ്രണയത്തിനു വേണ്ടി ലൈക്ക് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ജിഷ്ണു. പ്രണയിച്ച് തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിട്ടും പെണ്‍കുട്ടിയുടെ പച്ചക്കൊടി ഇതിനു കിട്ടിയിരുന്നില്ല. ലോകചരിത്രത്തില്‍ ഒരു കാമുകനും ചെയാത്ത ഐഡിയാണ് ജിഷ്ണു വിജയകരമായി നടപ്പാക്കിയത്. പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്ത ജിഷ്ണു ഈ ചാറ്റിനു ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് കിട്ടിയാല്‍ ഇഷ്ടം തുറന്ന് പറയുമോ എന്നു ചോദിച്ചു. പറയാമെന്ന പെണ്‍കുട്ടിയുടെ മറുപടി ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ് ബുക്കിലെത്താനുള്ള കാരണമായി.
 
മലയാളികള്‍ ഈ പോസ്റ്റിനു ആയിരം ലൈക്ക് തരുമോ എന്ന സംശയം ജിഷ്ണുവിനുണ്ടായിരുന്നു. പക്ഷേ ജിഷ്ണുവിനെ ഞെട്ടിച്ച് ലൈക്ക് ദാനം ചെയ്ത മലയാളികള്‍ ആയിരത്തിനു മുകളില്‍ ലൈക്ക് നല്‍കി. അയ്യായിരത്തി എഴുന്നൂറ് പേരാണ് ജിഷ്ണുവിന്റെ പ്രണയത്തിനായി ലൈക്കുകള്‍ വാരി ചൊരിഞ്ഞത്. 24 മണിക്കൂര്‍ പോലും വേണ്ടി വന്നില്ല ജിഷ്ണുവിന്റെ കാമുക്കിയുടെ അനുകൂല മറുപടി എത്താനായിട്ട്.
 
ജിഷ്ണുവിന്റെ ആദ്യത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു ഫ്രണ്ട്സ് ഞന്‍ 3 വര്‍ഷായി സ്‌നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവള്‍ പ്രപ്പോസ് ചെയ്തട്ടില്ല ഒരു പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ എന്നെ അവള്‍ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ് അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല ഒന്ന് എന്നെ സപ്പോര്‍ട് ചെയ്തു സഹായിക്കുവോ….. ??????. പ്ലീസ്
 
ആലപ്പുഴ പോളീത്തി സ്വദേശിയാണ് ജിഷ്ണു. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ അരേങ്ങറി. ലൈക്കുകള്‍ വന്ന് കുമിഞ്ഞതോടെ മണിക്കൂറുകള്‍ക്കകം വന്നു ജിഷ്ണുവിന്റെ അടുത്ത പോസ്റ്റ്. ഇന്ന് ഞന്‍ വളരേ ഹാപ്പിയാണ് കാരണം അവള്‍ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നു എന്നെ സഹായിച്ച എന്റെ ഫേസ് ബുക്കിലെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അച്ചന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞന്‍ അറിയിക്കുന്നു എനിക്കുവേണ്ടി ഇത്രെയും സമയം ചിലവഴിച്ചു കമന്റ് ചെയ്യാനും ലൈക് ചെയ്യാനും മനസ് കാണിച്ച എന്റെ കുറെ നല്ല ചങ്ങായിമാര്‍ക്കും എന്റെ നന്ദി. ഇതോടെ പ്രണയ സാഫല്യത്തിനു പുതു മാര്‍ഗം കാണിച്ചു തരുകയാണ് ജിഷ്ണു.
 
 
 
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button