KeralaLatest NewsNews

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല

ആംബുലന്‍സുകള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഡ്രൈവര്‍മാരും ടെക്‌നീഷ്യന്മാരും ഈ തീരുമാനമെടുത്തത് ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അപകടമുണ്ടായാല്‍ , രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശുപത്രികളിലെത്താന്‍ അങ്ങനെ സമയവും കാലവും നോക്കാതെ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാൽ ഇനി ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കും.

ഹര്‍ത്താല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ ആംബുലന്‍സുകള്‍ക്കുനേരെ നിരന്തരം അക്രമമുണ്ടായതോടെയാണ് ഇത്തരമൊരു തീരുമാനം. കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസം ആംബുലന്‍സുകള്‍ ആക്രമണത്തിനിരയായത്. ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button