![](/wp-content/uploads/2017/07/22blweather_jpg_508574f.jpg)
കാലാവസ്ഥ പഠന വകുപ്പില്‍ അവസരം. മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ്, നോണ്‍-മിനിസ്റ്റീരിയല്‍ തസ്തികയിലെ 1,102 ഒഴിവുകളിലേക്കാണ് എസ്എസ്സി അപേക്ഷ ക്ഷണിച്ചത്. രണ്ടുഘട്ടങ്ങളായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല. 2017 നവംബര്‍ 20-27 തീയതികളിൽ നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് കൊച്ചി (സെന്റര്‍ കോഡ്: 9204), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212), കോഴിക്കോട് (9206) എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 മാര്‍ക്കിന്റെ വീതം രണ്ട് ഭാഗങ്ങളായിരിക്കും ഉണ്ടാവുക.
ശമ്പളം: 9,300-34,800 രൂപ, 4,200 രൂപ ഗ്രേഡ്പേ.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എസ്എസ്സി 1, എസ്എസ്സ്സി2
അവസാന തീയ്യതി ; ഓഗസ്റ്റ് 4
Post Your Comments