ജർമനി: റയിന്‍ നദിക്ക് 40 അടി മുകളിലായി കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ചക്രങ്ങൾ തകരാറിലായതോടെ ഒരു കേബിൾ കാർ പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് അപകടം ഒഴിവാക്കാൻ മറ്റ് മുപ്പതോളം കാറുകളും നിർത്തിയിടുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 65 ഓളം പേര്‍ നദിക്ക് മുകളിൽ പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിപ്പോയവരെ ബോട്ടുവഴി രക്ഷപെടുത്തി. 150 ഓളം പേര്‍ വരുന്ന സുരക്ഷാ സംഘമെത്തിയാണ് ഇവരെ താഴെയിറക്കിയത്.രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments