Latest NewsIndiaNews

ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല

മുംബൈ: ഇനി മുതല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ചേരാൻ ആവശ്യമില്ല. സാധാരണ ഗതിയിൽ ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒക്കെ പോകുമ്പോൾ ഒട്ടനവധി സർട്ടിഫിക്കറ്റുകൾ നാം ഹാജരാക്കേണ്ടി വരും. എന്നാൽ ഇനി മുതൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.

ഡപ്പോസിറ്ററി സര്‍വീസ് പ്രൊവൈഡറായ എന്‍എസ്ഡിഎല്‍ ആണ് വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഒരുപോലെ ഗുണകരമായ പദ്ധതി നടപ്പാക്കുന്നത്. അതായത്  ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് രൂപത്തിലാക്കുന്നതുപോലെ വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഇതേ രൂപത്തിലാക്കി സൂക്ഷിക്കുന്നതിനാണ് പദ്ധതി.

ഇത് സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായിരിക്കുന്നതിന് സഹായിക്കും. മാത്രമല്ല സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട. ഉന്നത വിദ്യാഭ്യാസത്തിന് ചേരുമ്പോഴോ ജോലിക്ക് ഇന്റര്‍വ്യുവിന് പോകുമ്പോഴോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുമില്ല. എന്‍എസ്ഡിഎലുമായി സിബിഎസ്ഇയാണ് ആദ്യം സഹകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button