Latest NewsKeralaNews

കുമ്മനത്തിന് ലോകായുക്തയുടെ നോട്ടീസ്

ത്യശൂർ: മെഡിക്കൽ കോഴ ആരോപണത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനോടും ആരോപണ വിധേയമായ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയോടും നേരിട്ട് ഹാജരാകാൻ ലോകായുക്തയുടെ നോട്ടീസ്. വിഷയത്തിൽ പാർട്ടിയുടെ അന്വേഷണറിപ്പോർട്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്​റ്റ് ​30ന് കേസ് പരിഗണിക്കും.

തിരുവനന്തപുരം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിനല്‍കാം എന്ന് വാഗ്ദാനം ചെയ്‌ത്‌ ബി.ജെ.പി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആർ.എസ്. വിനോദ് ആര്‍. ഷാജിയില്‍ നിന്ന് 5.60 കോടി കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് ഹവാലപ്പണമായി ഡൽഹിയിലെത്തിച്ചെന്നും റിപ്പോർട്ടുണ്ട്. ആരോപണത്തി​ന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button