ബെംഗളൂരുവിലെ ബി റെസ്‌പൊൺസിബിൾ ഇ-മാലിന്യ സംസ്കരണ ക്യാംപയിൻ ആണ് ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ ഉപേക്ഷിക്കാനുള്ള ഇടമൊരുക്കിയിരിക്കുന്നത്. കാലം മാറിയപ്പോള്‍ കോലവും മാറണം എന്ന്, പണ്ടാരോ പറഞ്ഞതുപോലെ ഇന്ന് എവിടെയും ടെക്നോളജി ആണ്. എന്നാല്‍, ഇവ ഉപയോഗിച്ചു കഴിഞ്ഞു എന്ത് ചെയ്യണമെന്നു ഭൂരിഭാഗം പേര്‍ക്കും അറിയില്ല. പ്രകൃതിയിലേക്ക് വലിച്ചെറിയുന്നത് മൂലം അത് പ്രകൃതിയെ എത്ര മാത്രം ചൂഷണം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാന്‍ ആരും തയ്യാറാവുന്നില്ല.
ജോലി തേടി ഒരുപാട് പേര്‍ ചേക്കേറുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബാംഗ്ലൂർ. മാലിന്യം നിറഞ്ഞു തടാകങ്ങളില്‍ വിഷപ്പത പൊന്തുന്ന ഉദ്യാന നഗരിയില്‍ ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിനായുള്ള പ്രചാരണത്തിന് ഇതോടെ തുടക്കമായിരിക്കുകയാണ്. നഗരത്തിലെ മാലിന്യ സംസ്കാരണ രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച സന്നദ്ധ സംഘടനകളായ സാഹസിന്റെയും മറ്റൊരു ഏജന്‍സിയുടേയും നേതൃത്വത്തിലാണ് ഇപ്പോള്‍ ഈ ക്യാമ്പയിന്‍ തുടക്കമിട്ടിരിക്കുന്നത്. വേറിട്ട രീതിയില്‍ വരുന്ന ഈ സംസ്കരണ രീതികള്‍ നാടിനു മാത്രമല്ല, അവിടുത്തെ നിവാസികള്‍ക്കും പ്രയോജനം ചെയ്യും എന്നതില്‍ സംശയമില്ല.
രാജ്യത്ത് ഇ-മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതില്‍ ഈ സംസ്ഥാനം വളരെ മുന്നില്‍ തന്നെയാണ്. ഇത് മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു അനേകം പഠനങ്ങളും വന്നിട്ടുണ്ട്. ലെഡ്, കാഡ്മിയം, മെര്‍ക്കുറി, തുടങ്ങിയവുടെ അംശങ്ങളാണ് ഇ- മാലിന്യങ്ങളില്‍ ഏറ്റവും കൂടുതല്‍. പ്രതിവര്‍ഷം 18.5 ലക്ഷം ഇ-മാലിന്യങ്ങള്‍ രാജ്യത്ത് കുമിഞ്ഞു കൂടുന്നെന്നാണ് കണക്ക്. എന്നാല്‍, ഈ പുതിയ സംരഭത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി തന്നെ, ആക്രികള്‍ കൈമാറാം. കൂടാതെ, മാലിന്യങ്ങള്‍ ശേഖരിക്കാനായി സാഹസിന്റെ പുതിയ വാഹനവും നിരത്തിലിറങ്ങിയിട്ടുണ്ട്.
Post Your Comments