പട്ന: ഇസ്‍ലാം മത വിശ്വാസിയായ ബീഹാർ മന്ത്രി പരസ്യമായി ജയ് ശ്രീറാം എന്ന് വിളിച്ചതിനെതിരെ കടുത്ത വിമർശനം. ജെ.ഡി.യു അംഗം ഫിറോസ് അഹമ്മദാണ് പരിവാർ സംഘടനകളുടെ അടിസ്ഥാന മുദ്രവാക്യം വിളിച്ച് വിവാദം ക്ഷണിച്ചു വരുത്തിയത്. ഫിറോസിന്റെ പ്രവർത്തി സ്വമേധയ ഇസ്ലാമിന്റെ പുറത്ത് പോകുന്നതിന് തുല്യമാണെന്ന് പട്ന മുഫ്തി സുഹൈൽ അഹമ്മദ് ഖാസിമി അഭിപ്രായപ്പെട്ടു.
ബി ജെപിയുമായുള്ള പുതിയ രാഷ്ട്രീയ ബന്ധമാണ് ഫിറോസിനെ പരസ്യമായി ജയ് ശ്രീറാം വിളിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. റാമിനെയും റഹീമിനെയും താൻ ആരാധിക്കുന്നുവെന്നും ബീഹാറിലെ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ചാണ് അങ്ങനെ വിളിച്ചതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. തന്റെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതായി അദ്ദേഹം പറഞ്ഞു.
Post Your Comments