Latest NewsKeralaNews

മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് അപ്പുണ്ണിയുടെ “ഡ്യൂപ്പ്”

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ആലുവ പോലീസ് ക്ലബിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഹാജരായത് അതീ നാടകീയമായി. അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വൻ മാധ്യമപടയാണ് പോലീസ് ക്ലബിന് മുന്നിൽ തമ്പടിച്ചിരുന്നത്. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിരുന്നു.

എന്നാൽ 10.45 ഓടെ അപ്പുണ്ണിയുടെ രൂപസാദൃശ്യമുള്ള ഒരാൾ പോലീസ് ക്ലബിന്‍റെ പ്രധാന കവാടത്തിൽ കാറിൽ വന്നിറങ്ങി. മാധ്യമപ്രവർത്തകർ ഇയാളോട് അപ്പുണ്ണിയാണോ എന്ന് ചോദിച്ചു. അതെ, എന്ന് മറുപടിയും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാൻ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഈ സമയം ഒരു വാഹനത്തിൽ യഥാര്‍ഥ അപ്പുണ്ണി എത്തുകയും മാധ്യമങ്ങൾക്കു മുഖം നൽകാതെ പൊലീസ് ക്ലബ്ബിലേയ്ക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button