
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വേരോട്ടം ഇനി തെക്കേ ഇന്ത്യയിലേയ്ക്കും. തമിഴ്‌നാട്ടിലാണ് ബി.ജെ.പി ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ഈ തകര്‍ച്ചയില്‍ നിന്നും കരകയറാനായി എഐഎഡിഎംകെ ബിജെപിയിലേയ്ക്ക് പോകുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉടന്‍ നടക്കാന്‍ പോകുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ അണ്ണാ ഡി.എം.കെയേയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അണ്ണാ ഡി.എം.കെയുടെ എന്‍.ഡി.എ പ്രവേശനം ആഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെയുണ്ടാകുമെന്ന് പറയപ്പെടുന്നു.
അണ്ണാ ഡി.എം.കെയുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ ബി.ജെ.പിയിലെ ഉന്നത വൃത്തങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ബീഹാറിലെ ജെ.ഡി.യുവിനെ കോണ്‍സഖ്യത്തില്‍ നിന്നും അടര്‍ത്തിമാറ്റി സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതും, അണ്ണാ ഡി.എം.കെയെ കൂടെക്കൂട്ടുന്നതിന് ബി.ജെ.പി നേതൃത്വത്തിന് പ്രചോദനമായി
Post Your Comments