കൊളംബോ: സച്ചിന് ടെണ്ടുല്‍ക്കറെ പിന്നിലാക്കി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് നായകന് എന്ന പദവി പദവി സ്വന്തമാക്കി വിരാട് കോഹ്ലി. സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ വിരാട് നേടിയത് കരിയറിലെ 17 സെഞ്ച്വറി എന്ന നേട്ടം ആയിരുന്നു. ഏറ്റവും കൂടുതല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുള്ള സച്ചിന് 17 സെഞ്ച്വറിയില്‍ എത്താന്‍ 232 ഇന്നിംഗ്സ് വേണ്ടി വന്നിരുന്നു. അതേസമയം വിരാട് കോലിക്ക് ഇതിനായി വേണ്ടി വന്നത് 102 ഇന്നിംഗ്സ് മാത്രമാണ്.
ക്യാപ്റ്റനായി കോലിയുടെ പത്താം സെഞ്ച്വറിയാണ് ഇത്. 11 സെഞ്ച്വറിയുമായി സുനില്‍ ഗവാസ്കര്‍ മാത്രമാണ് കോലിക്ക് മുന്നില്‍. കൂടാതെ വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോർഡും കോഹ്ലിക്കാണ്.
Post Your Comments