Latest NewsKeralaNews

ശ്രീകാര്യം കൊലപാതകം: ഡൽഹിയിലെ എ കെ ജി സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഡൽഹിയിലെ, സിപിഎം ആസ്ഥാനമായ എകെജി ഭവന് സുരക്ഷ വർധിപ്പിച്ചു. അർധസൈനിക പൊലീസ് വിഭാഗം ഒാഫീസി​​െൻറ ​ സുരക്ഷ ഏറ്റെടുത്തു. ഒാഫീസിനെതിരെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്നാണ്​ സുരക്ഷ വർധിപ്പിച്ചത്.

സിആർപിഎഫ് ജവാന്മാരെയും ഡൽഹി പോലീസിനെയും എകെജി ഭവന്‍റെ മുന്നിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്​ച രാത്രിയാണ്​ ആർ.എസ്​.എസ്​ പ്രവർത്തകനായ രാജേഷ്​ കൊല്ലപ്പെടുന്നത്​. സംഭവത്തിനു പിന്നാലെ ബിജെപി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button