
തിരുവനന്തപുരം: ശ്രീകാര്യം കല്ലംപള്ളിയില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ തോക്ക് സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ബിജെപിക്കാര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് തോക്കു സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ.
സംസ്ഥാന ഘടകത്തിന്റെ അഴിമതി മറയ്ക്കാന്‍ ബിജെപിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുമെന്ന് കേരളം കരുതിയില്ലെന്നാണ് തോക്ക് സ്വാമിയുടെ അഭിപ്രായം. ഈ പാപങ്ങള്‍ കുമ്മനം എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
Post Your Comments