തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ മുന്നറിയിപ്പ്: ആർ എസ് എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി ശ്രീകാര്യത്ത് വെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന് വെട്ടേറ്റത്. ശാഖയില്‍ നിന്നും മടങ്ങും വഴി വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയപ്പോഴാണ് അക്രമികള്‍ രാജേഷിനെ വെട്ടിയത്. വലതു കൈ അറ്റ നിലയില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments