ന്യൂഡല്‍ഹി: കാലങ്ങളായി ഇന്ത്യന്‍ റെയില്‍വേ പഴി കേള്‍ക്കുകയാണ് പുതപ്പുകളുടെ പേരില്‍. അത് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. ഇനി റെയില്‍വേയില്‍ ഡിസൈനര്‍ പുതപ്പുകള്‍ ലഭിക്കും. നിശ്ചിത ഇടവേകളില്‍ കഴുകി ഉപയോഗിക്കുന്ന പുതപ്പുകളായിരിക്കും ഇത്. ഡിസൈനര്‍ പുതപ്പുകള്‍ക്ക് ഭാരം കുറവായിരിക്കും. ഈ പുതപ്പുകള്‍ അടുത്ത ഉപയോഗത്തിനു മുമ്പ് അനുദിനം വൃത്തിയാക്കുമെന്നു റെയില്‍വേ വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന.
ഇത് ഘട്ടംഘട്ടമായി വ്യാപകമാക്കാനാണ് റെയില്‍വേ തീരുമാനം. നിലവില്‍ എല്ലാ മാസവും പുതപ്പുകള്‍ വൃത്തിയാക്കാനുള്ള നിര്‍ദേശമുണ്ട്. പക്ഷേ സിഎജി റിപ്പോര്‍ട്ടില്‍ ആറു മാസമായി വൃത്തിയാക്കാത്ത പുതപ്പുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനാണ് ഈ പുതപ്പുകളുടെ രൂപകല്‍പ്പന നടത്തുന്നത്. പ്രാരംഭ നടപടിയായി സെന്‍ട്രല്‍ റെയില്‍വേ സോണില്‍ കഴുകി ഉപയോഗിക്കാവുന്ന പുതപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. വൃത്തിയുള്ള പുതപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. ഇത് എല്ലാ യാത്രയിലും നടപ്പാക്കാനുള്ള പദ്ധതിയാണ് റെയില്‍വേ വിഭാവനം ചെയുന്നത്.
Post Your Comments