ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിത ശിഷുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇക്കാര്യത്തില്‍ അമേരിക്കന്‍ മോഡല്‍ പദ്ധതിയെയാകും ഇന്ത്യ മാതൃകയാക്കുക. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് മനേകാ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്ന് കിട്ടാത്തപക്ഷം കൊടൈന്‍ ഫോസ്‌ഫൈറ്റ് കഫ് സിറപ്പുകളാണ് ഇപ്പോള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. ഇന്‍ഹേലറും ഉപയോഗിച്ചുവരുന്നുണ്ട് ഇവയും തടയേണ്ടതുണ്ടെന്ന് മനേകാഗാന്ധി യോഗത്തില്‍ അറിയിച്ചു. മാത്രമല്ല റെയില്‍വെ സ്റ്റേഷനുകള്‍ക്ക് സമീപം ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments