Latest NewsIndiaNews

14 തോക്കുകളുമായി യുവതി പിടിയില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 14 തോക്കുകളുമായി യുവതിയെ പോലീസ് പിടികൂടി. രാജ്യന്തരബന്ധമുള്ള ആയുധകള്ളകടത്ത് സംഘത്തിലെ അംഗമാണ് ഇവര്‍. ശാസ്ത്രി പാര്‍ക്കില്‍ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ അനധികൃത ആയുധവ്യാപാരം വര്‍ദ്ധിച്ചുവരുന്നു. ഇതു സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മധ്യപ്രദേശ് സ്വദേശിയായി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹിയില്‍ ശാസ്ത്രിപാര്‍ക്കില്‍ നിന്നും പിടികൂടിയ യുവതി വര്‍ഷങ്ങളായി ഈ രംഗത്ത് സജീവമാണെന്നു പോലീസ് പറഞ്ഞു. 2014 മുതല്‍ ഇവര്‍ ആയുധകള്ളകടത്ത് സംഘത്തില്‍ അംഗമാണെന്ന് പോലീസ് അറിയിച്ചു. ഈ സംഘം ന്യൂഡല്‍ഹിയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ആയുധം കടത്തിയിട്ടുണ്ട്. 25000 മുതല്‍ 35000 വരെ വിലയുള്ള തോക്കുകളാണ് സ്ത്രീയില്‍ നിന്നും പിടിച്ചെടുത്തത്.

ഡല്‍ഹിയിലെ വസ്ത്ര വ്യാപാരിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്സില്‍ ഗുണ്ടാസംഘത്തെ പോലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഈ ഗുണ്ടാസംഘത്തിനു തോക്കുകള്‍ കിട്ടിയത് ആയുധറാക്കറ്റില്‍ നിന്ന് ലഭിച്ചതാണ് എന്ന് പോലീസ് കണ്ടെത്തയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button