കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ പുതിയ വഴിത്തിരിവാണ് വന്നിരിക്കുന്നത്. ഹണീബി 2 എന്നാ സിനിമയില്‍ നടി അഭിനയിച്ച ഭാഗങ്ങളില്‍ മറ്റൊരു നടിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് പോലിസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു.സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിച്ചതിനുശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് യുവനടി, സീനടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിനു വിശദമായ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്, ബോഡി ഡബിള്‍ ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് പരിശോദിച്ചു തുടങ്ങി. പരാതിയില്‍ പ്രധാനമായും പറയുന്നത്, ഹോട്ടലിന്റെ പുറമേ സെറ്റിട്ട് വിമാനത്താവളമായി ചിത്രീകരിക്കുന്ന വേളയില്‍ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ്.
Post Your Comments