മലയാളികളുടെ സങ്കല്പം അനുസരിച്ച്, ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് കുടുംബം. കുടുംബ ബന്ധത്തിന്റെ പവിത്രതയും അതു പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിവരിക്കുന്നതാണ് ഓരോ മത ഗ്രന്ഥങ്ങളും. സംസ്കാര രൂപീകരണത്തില്‍ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം. ഒരു കുടുംബത്തിനകത്തെ ശിക്ഷണ ശീലങ്ങള്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം, വീട്, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും, രക്തബന്ധത്തില്‍ ഉള്‍പ്പെടുന്ന ഇതര കുടുംബങ്ങളുമായുള്ള ബന്ധം ഇവയെല്ലാം നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. കുട്ടികള്‍, കുട്ടികളുടെ ബാധ്യതകളും അവകാശങ്ങളും, മാതാപിതാക്കള്‍, അവരുടെ ബാധ്യതകളും അവകാശങ്ങളും, ഭാര്യാ ഭര്‍തൃ ബന്ധത്തിന്റെ സ്വഭാവം, ഭാര്യയും ഭര്‍ത്താവും അന്യോന്യം പുലര്‍ത്തേണ്ട മര്യാദകള്‍ ഇവയെല്ലാം ഇനിയും ആരും മനസിലാക്കിയിട്ടില്ല എന്ന് വിളിചോതുന്ന രീതിയിലാണ് ഇപ്പോള്‍ ഇവിടെ സംഭ വിക്കുന്ന ഓരോ കാര്യങ്ങളും.
വിവാഹത്തെ എല്ലാ മതങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവാഹാനന്തരം ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹിച്ചും സേവിച്ചും ഉത്തമ ജീവിതം നയിക്കുകയും കുടുംബം പുലര്‍ത്തുകയും ചെയ്യുകയാണ് വേണ്ടത്. എന്നാല്‍, ഇന്നിവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എത്ര വിചിത്രമാണ്. കുടുംബ ഭരണം ഭര്‍ത്താവിന്റെയും ഭാര്യയുടെയും കൂട്ടുത്തരവാദിത്തമാണെന്ന കാര്യം പലരും മറന്നു തുടങ്ങിയിരിക്കുന്നു. ഒപ്പം, വിവാഹമോചനങ്ങളുടെ അളവും വല്ലാത്ത രീതിയില്‍ കൂടുന്നു. ഇതിലൂടെ, പല കുട്ടികളുടെയും ജീവിതം ഒരിടത്തും എത്താതെ പോവുന്നു.
ഇന്ന് പുറത്തു വരുന്ന പല വാര്‍ത്തകളും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം. സൗന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു, പത്തു വര്‍ഷം സെക്സ് നിഷേധിച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു, ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവിനെ ചൊല്ലിയുള്ള തര്‍ക്കം, ഫേസ്ബുക്ക് പ്രണയം, ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, ഭക്ഷണത്തെ ചൊല്ലി തര്‍ക്കം, കാമുകനെ കൊന്നു, വീട്ടമ്മ ഒളിച്ചോടി ഇങ്ങനെ പറഞ്ഞാലും തീരാത്ത രീതിയിലാണ് ദാമ്പത്യ ജീവിതം വഷളായികൊണ്ടിരിക്കുന്നത്.
ദാമ്പത്യ ജീവിതത്തിൽ എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാൽ ബെഡ്‌റൂമിലെത്തുന്ന നിമിഷങ്ങളിൽ ദമ്പതികളുടെ മനസ്സിൽ പ്രണയം നിറഞ്ഞൊഴുകുക തന്നെ വേണം. കൂടാതെ ജീവിതത്തില്‍ എപ്പോഴും സ്നേഹത്തോടെ പരസ്പരം മനസിലാക്കി ജീവിക്കാനാണ് ശ്രമിക്കേണ്ടത്. ഉള്ളു തുറന്നു സംസാരിക്കാന്‍ ആര്‍ക്കും ഇന്ന് സമയമില്ല. ഫോണും വാട്ട്സാപ്പും ആയി ജീവിക്കുന്ന നമുക്കിന്നു പരസ്പരം നോക്കാനോ പുഞ്ചിരിക്കാനോ സമയമില്ല. നല്ല ഭാര്യാഭര്‍ത്താക്കന്മാര്‍, നല്ല സന്താനങ്ങള്‍, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കള്‍, മാ താപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കള്‍, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങള്‍ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്ക് ശ്രമിക്കാം. വ്യക്തിപരമായ പ്രശ്നങ്ങളില്‍ നിന്നും കൊലപാതകത്തിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കാം.
Post Your Comments