KeralaLatest NewsNews StoryPrathikarana Vedhi

കൈവെട്ടി മാറ്റി, തങ്ങൾക്കെതിരെ കൈ ഉയർത്തുന്നവർക്ക് താക്കീത് നൽകുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ശങ്കു. ടി. ദാസ് പ്രതികരിക്കുന്നു

ശങ്കു. ടി. ദാസ് 

തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റുവാൻ ഇസ്ലാമിക ഭീകരരെ പ്രേരിപ്പിച്ചത് പ്രവാചകനെ നിന്ദിച്ചെഴുതിയ കൈകൾ അറുത്തെടുക്കപ്പെടേണ്ടതാണ് എന്ന് പഠിപ്പിച്ച മത പ്രത്യയശാസ്ത്രമായിരുന്നു.
അതിന് വേണ്ട ആയുധവും അർഥവും ആൾബലവും നൽകിയവരെയാ കൃത്യത്തിന് പ്രാപ്തരാക്കിയത് പോപ്പുലർ ഫ്രണ്ട് എന്നൊരു സംഘടനയായിരുന്നു. അതിന്റെ പേരിൽ ഭൂമിയിൽ എന്ത് ശിക്ഷ നേരിടേണ്ടി വന്നാലും ഒടുവിൽ തങ്ങളെ രക്ഷിക്കാനും അനുഗ്രഹിക്കാനും സ്വർഗ്ഗത്തിൽ പ്രതിഫലം നൽകാനും പരമ കാരുണികനായ ദൈവമുണ്ടാവും എന്നവർക്കെല്ലാം തികഞ്ഞ വിശ്വാസമുണ്ടായിരുന്നു.

ആ പ്രത്യയശാസ്ത്രവും സംഘടനാ പിൻബലവും ദൈവ വിശ്വാസവും ഒത്തു വന്നപ്പോഴാണ് അവിടെയത്രമേൽ ക്രൂരമായൊരു ക്രൈം നടന്നത്.
ജോസഫ് മാഷിന് കയ്യും, കുടുംബവും, ജീവിതവും തന്നെ നഷ്ടപ്പെട്ടത് അങ്ങനെയാണ്.
ഇന്ന് തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് ഭീകരർ ഒരാളുടെ കൈ വെട്ടി മാറ്റി.
ആർ.എസ്.എസ് കാര്യവാഹായ രാജേഷിന്റെ കയ്യറുത്തെടുക്കാൻ അവരെ പ്രേരിപ്പിച്ചത് തങ്ങൾക്കെതിരെ ഉയരുന്ന കൈകൾ പിന്നീടൊരിക്കലും ഉയരരുത് എന്ന് പഠിപ്പിച്ച ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രമാവും? അതിന് വേണ്ട ആയുധവും അർഥവും ആൾബലവും നൽകിയവരെയാ കൃത്യത്തിന് പ്രാപ്തരാക്കിയത് ഇന്നാട്ടിലെ ഏത് സംഘടനയാവും?

അതിന്റെ പേരിൽ എന്ത് ശിക്ഷ നേരിടേണ്ടി വന്നാലും ഒടുവിൽ തങ്ങളെ രക്ഷിക്കാനും അനുഗ്രഹിക്കാനും പ്രതിഫലം നൽകാനും പരമ കാരുണികനായ ഏതു ദൈവമുണ്ടാവും എന്നായിരിക്കാം ആ അക്രമികൾ വിശ്വസിച്ചിരിക്കുക?ആ പ്രത്യയശാസ്ത്രത്തെയും, ആ രാഷ്ട്രീയ സംഘടനയേയും, സർവ്വശക്തനായ ആ ദൈവത്തേയും നമുക്കറിയാം.

നാവറുക്കപ്പെടുന്ന നാൾ വരെ അവർക്കെതിരെ പറയുകയും,കൈകൾ വെട്ടിമാറ്റപ്പെടും വരെ അവർക്കെതിരെ എഴുതുകയും,ജീവൻ തുടിക്കുന്ന നിമിഷം വരെയും അവരെ എതിർത്ത് കൊണ്ടേയിരിക്കുകയുമാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ സത്യസന്ധമായ ഒരേയൊരു മലയാള പരിഭാഷ.
***********************************************
രാജേഷ് മരിച്ചു. ആദരാഞ്ജലികൾ. സത്ഗതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button