തിരുവനന്തപുരം: സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. രാഷ്ട്രീയ എതിരാളികളെ എന്തു മാര്‍ഗത്തിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സിപിഎം നടപടി ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച സിപിഎം നടപടി ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും തുഷാര്‍ പ്രതികരിച്ചു. ഒരു രാഷ്യ്രീയ പാര്‍ട്ടിയുടെ ആസ്ഥാനം ആക്രമിക്കുകയും, സംസ്ഥാന അദ്ധ്യക്ഷനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതും അപലപനീയമാണ്. സിപിഎമ്മിന്റെ ഇത്തരത്തിലുള്ള നടപടി ഫാസിസമാണെന്നും, ഉത്തരകൊറിയന്‍ മോഡലില്‍ നിന്ന് സിപിഎം പിന്തിരിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments