
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. വീട് ആക്രമിച്ചത് എട്ടംഗ സംഘമാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
വെള്ളിയഴ്ച പുലർച്ചെയാണ്, തിരുവനന്തപുരം മരുതുംകുഴിയിലുള്ള ബിനീഷിന്റെ വീട് ആക്രമിച്ചത്. വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനം അക്രമികൾ എറിഞ്ഞുതകർത്തു. അറസ്റ്റിലായവരെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
Post Your Comments