ഗോൾ ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ 304 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 550 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവരുടെ വിക്കറ്റ് വേട്ടയില്‍ പിടിച്ച് നില്‍ക്കാനാകാതെ 245 റണ്‍സിന് പുറത്തായി.
കരുണ രത്നെ(97)ഡിക്‌വല്ല(67) എന്നിവരുടെ ബാറ്റിംഗ് ശ്രീലങ്കയ്ക്ക് ഭേദപെട്ട സ്കോർ നേടി കൊടുത്തു. പരിക്കേറ്റ സീല ഗുണരത്നെ, രങ്കണ ഹെരാത്ത് എന്നിവർ ബാറ്റ് ചെയാൻ എത്താത്തതും ലങ്കയ്ക്ക് തിരിച്ചടിയായി.
103 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കരുത്തിൽ 240/3 എന്ന നിലയിൽ നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഡിക്ലയർ ചെയ്തിരുന്നു. ഓപ്പണർ അഭിനവ് മുകുന്ദ് 81റൺസും, രഹാനെ 23 റൺസും സ്വന്തമാക്കി.
അതിവേഗ സെഞ്ചുറി നേടിയ ശിഖർ ധവാനാണ് മാൻ ഓഫ് ദ മാച്ച്. നിലവിലെ ജയത്തോടെ ഇന്ത്യ 1-0ന് മുന്നിലെത്തി.
സ്കോർ: ഇന്ത്യ ; ഒന്നാം ഇന്നിംഗ്സ് 600, രണ്ടാം ഇന്നിംഗ്സ് 240/3 ഡിക്ലയേർഡ്. ശ്രീലങ്ക ; ഒന്നാം ഇന്നിംഗ്സ് 291, രണ്ടാം ഇന്നിംഗ്സ് 245.
Post Your Comments