പാട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മിന്‍ഹജ് ഖാന്‍ എന്ന ആര്‍.ജെ.ഡി പ്രവര്‍ത്തകനാണ് വെടിയേറ്റത്. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
ആയുധധാരികളായ ഒരു സംഘം ആളുകളെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു മിന്‍ഹജ്. സംഘം അഞ്ചുതവണ വെടിയുതിര്‍ത്തതായി ജില്ലാ പോലീസ് ഓഫീസര്‍ സഞ്ജിത് കുമാര്‍ പറഞ്ഞു. തലയ്ക്കാണ് വെടിയേറ്റത്. അതുകൊണ്ടുതന്നെ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാള്‍ പ്രാദേശിക തലത്തില്‍ ആര്‍.ജെ.ഡിയുടെ പ്രമുഖ നേതാവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments