KeralaLatest News

ബിരുദധാരികള്‍ക്ക് ജിഎസ്ടി കണ്‍സള്‍ട്ടന്റാകാം !

ഇനി ബിരുദധാരികള്‍ക്ക് ജിഎസ്ടി കണ്‍സള്‍ട്ടന്റാകാം. കൊമേഴ്‌സില്‍ ബിരുദം നേടിയവര്‍ക്കാണ് ഈ ആവസരം. ജിഎസ്ടി പരിശീലനവുമായി അസാപ്പാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. യുവതലമുറയെ ജിഎസ്ടിയിലേക്ക് സജ്ജരാക്കാന്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം പ്രത്യേക നൈപുണ്യ വികസന പദ്ധതിക്ക് രൂപം നല്‍കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പരിശീലന സ്ഥാപനമായ ബി.എസ്.ഇ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് കോഴ്‌സ് നടപ്പാക്കുന്നത്
 
2017 ല്‍ ബി.കോം, എം.കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ്
വിദഗ്ദ്ധോപദേശകരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക് അനുസരിച്ചുള്ള ലെവല്‍ നാലില്‍ ഉള്‍പ്പെടുന്ന കോഴ്സാണിത്. കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് ഏഴുവരെ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.asapkerala.gov.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button