Latest NewsKeralaNews

സെന്‍കുമാറിനുള്ള സുരക്ഷ പിന്‍വലിക്കും

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ന്‍​കു​മാ​റി​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു. സെന്‍കുമാര്‍ ഇന്റലിജന്റസ് മേധാവിയായിരിക്കെ തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. ക​ഴി​ഞ്ഞ ദി​വ​സം സെ​ൻ‌​കു​മാ​റി​ന്‍റെ സു​ര​ക്ഷാ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ സ​ർ​ക്കാ​ൻ പി​ൻ​വ​ലി​ച്ചി​രു​ന്നു.

എട്ട് അംഗരക്ഷകര്‍ അടങ്ങുന്ന ബി കാറ്റഗറി സുരക്ഷയാണ് നിലവില്‍ സെന്‍കുമാറിനുള്ളത്. സര്‍വ്വീസില്‍ തിരികെയെത്തിയ ശേഷം തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുമതിയുണ്ടായില്ല. ഇ​തേ​ത്തു​ട​ർ​ന്നു സെ​ൻ​കു​മാ​ർ ത​ന്നെ മൂ​ന്നു പേ​രെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button