Latest NewsKeralaNews

സിപിഎം കൗൺസിലർ ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് പിണറായിയുടെ നിർദ്ദേശം

തിരുവനന്തപുരം: ബിജെപി ഓഫീസ് അടിച്ചു തകർത്ത സിപിഎം കൗൺസിലർ കുടുങ്ങും. സിസി ടിവി ദൃശ്യങ്ങളിൽ കുടുങ്ങിയ ഇദ്ദേഹത്തെ പാർട്ടിയും കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. സംഭവ സമയത്തു നോക്കുകുത്തികളായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു പോലീസുകാരൻ മാത്രമാണ് എതിർക്കാൻ ശ്രമിച്ചത്. എന്നാൽ ഇയാളെ ബിനു ആക്രമിക്കുന്ന ദൃശ്യങ്ങളും സി സി ടിവിയിൽ കാണാൻ കഴിയും.

വിവിധ ആക്രമണങ്ങളിൽ ബിജെപിയുടെ ആറ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഒരു പക്ഷത്തെ ആളുകളെ മാത്രം കസ്റ്റഡിയിൽ എടുത്തതിൽ വൻ പ്രതിഷേധമാണ് ബിജെപിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ 2,500 ലേറെ പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും പോലീസ് മൂന്ന് ദിവസത്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button