ബംഗളുരു: ബംഗളുരു മെട്രോ ഹിന്ദി ഭാഷയിലുള്ള ബോർഡുകൾ ഉണ്ടാകാൻ പാടില്ലെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള നിർദേശം ബാംഗളൂർ മെട്രോ റെയിൽ കോർപറേഷനു(ബിഎംആർസിഎൽ) മുഖ്യമന്ത്രി നൽകി. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രത്തെ അറിയിച്ചു. ഇതു അറിയിച്ചു കൊണ്ട് കേന്ദ്ര നഗരകാര്യ മന്ത്രി നരേന്ദ്ര സിംഗ് തോമറിനു കത്ത് നൽകി.
ബംഗളൂരുവിലെ ’നമ്മ മെട്രോ’ സ്റ്റേഷനുകളിലെ ഹിന്ദിയിലുള്ള അറിയിപ്പു ബോർഡുകൾക്കെതിരേ കനത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഇതാണ് ഹിന്ദി ഭാഷയിലുള്ള ബോർഡുകൾ ’നമ്മ മെട്രോ’യിൽ വേണ്ടെന്ന തീരുമാനിക്കാനുള്ള കാരണം. മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച ബോർഡുകളിൽ ഹിന്ദിയിലെഴുതിയ ഭാഗങ്ങൾ ബംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ മറച്ചിട്ടുണ്ട്.
ഭാഷയിലുള്ള അറിയിപ്പു ബോർഡുകൾക്കെതിരേ വൻ പ്രതിഷേധം ഉർന്നിരുന്നു. ഇതേതുടർന്നാണ് ബോർഡുകൾ മാറ്റാൻ സർക്കാർ നിർദേശിച്ചത്. മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച ബോർഡുകളിൽ ഹിന്ദിയിലെഴുതിയ ഭാഗങ്ങൾ ബംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ മറച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിഷേധമുയർത്തിയ കന്നഡ സംഘങ്ങൾ പറയുന്നത്.
Post Your Comments