യുഎസ് സർക്കാരിന്റെ വെബ്സൈറ്റുകൾ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. യുഎസ് സർക്കാറിന് കീഴിലുള്ള പ്രധാന വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇനി ഇന്ത്യൻ ഭാഷയിലും ലഭ്യമാകും. അധികം വൈകാതെ ഈ സേവനം ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന.
യുഎസ് പ്രസിഡൻഷ്യൽ കമ്മീഷന്റെ ശുപാർശ പ്രകാരം, പ്രധാന വെബ്സൈറ്റുകളിലെ ഉള്ളടക്കം ഹിന്ദി, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം ലഭിച്ചാലുടൻ ഇത് നടപ്പാകും.
Also Read: ജലദോഷം അകറ്റാൻ ആയുര്‍വേദത്തിലെ ചില വഴികൾ
2020 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഹിന്ദി, ഗുജറാത്തി, പഞ്ചാബി, തെലുഗു അടക്കമുള്ള ഭാഷകളിൽ പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണം ഏറെ ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ.
Post Your Comments