ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സമീപകാല ശ്രമങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്റ്റാലിൻ കത്തയച്ചു. ഔദ്യോഗിക ഭാഷകൾ സംബന്ധിച്ച പാർലമെന്ററി സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്.
‘ഒരു രാഷ്ട്രം’ എന്ന പേരിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ നശിപ്പിക്കുമെന്നും അത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് തമിഴ്‌നാടിന് മാത്രമല്ല അവരുടെ മാതൃഭാഷയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഏതൊരു സംസ്ഥാനത്തിനും വേദനയുണ്ടാക്കുന്നതാണെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാണിച്ചു.
ദുബായ് പോലീസിന് ആദരം: 100 വാഹനങ്ങൾ സമ്മാനിച്ച് വ്യവസായി
സാങ്കേതിക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസരംഗത്ത് ഹിന്ദിയും പ്രാദേശിക ഭാഷകളും പഠനമാധ്യമമായി ഉപയോഗിക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശകളെ എംകെ സ്റ്റാലിൻ ശക്തമായി വിമർശിച്ചു. ഈ നിർദ്ദേശങ്ങളെ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഇത് നടപ്പാക്കിയാൽ, ഹിന്ദി സംസാരിക്കാത്ത ഒരു വലിയ ജനവിഭാഗത്തെ അവരുടെ സ്വന്തം മണ്ണിൽ രണ്ടാംതരം പൗരന്മാരാക്കുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments